മറൈൻ എഞ്ചിനീയറിങിന് കുസാറ്റ് അപേക്ഷ ക്ഷണിച്ചു

കൊച്ചി:
മറൈൻ എഞ്ചിനീയറിങിനും, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങിനും കുസാറ്റ് അപേക്ഷ ക്ഷണിച്ചു.കുസാറ്റിൽ പ്ലേസ്മെന്റിൽ ഏറെ മുന്നിട്ട് നിൽക്കുന്ന കോഴ്സുകളാണ് ഇവ രണ്ടും. എട്ട് സെമസ്റ്ററുകൾ വീതമാണ് രണ്ട് കോഴ്സുകൾക്കുമുളളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27 ആണ്.https://admissions.cusat.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം.
