മേനക സുരേഷിന് പുരസ്കാരം
തിരുവനന്തപുരം:
സിനിമ നിർമ്മാതാവ് പി വി ഗംഗാധരൻ ചലച്ചിത്ര പുരസ്കാരം നടി മേനക സുരേഷിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം അഭിജിത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാറിനും നൽകും. വയലാർ രാമവർമ്മ സാംസ്കാരിക വേദി ബുധനാഴ്ച വൈകിട്ട് 4.30 ന് പ്രസ് ക്ലബ്ബിൽ നടത്തുന്ന പി വി ഗംഗാധരൻ ഒന്നാം ചരമവാർഷിക സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.