വിജയ പരാജയങ്ങൾ ഒരിക്കലും കലാ പ്രവർത്തനങ്ങളെ ബാധിക്കരുത് : മമ്മൂട്ടി

കൊല്ലം : കലാപരിപാടികളുടെ വിജയപരാജയങ്ങൾ ഒരിക്കലും കലാ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് സിനിമ താരം മമ്മൂട്ടി.കലാ മത്സരങ്ങളിൽ ഒരുപാട് പേർ പങ്കെടുക്കുകയും കുറച്ചുപേർ വിജയിക്കുകയും ധാരാളം പേർ പരാജയപ്പെടുകയും ചെയ്തു.കൊല്ലത്ത് നടന്ന 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് മുഖ്യഥിതിയായി എത്തിയതായിരുന്നു താരം.കലാപരമായ പ്രകടനത്തിലെ പരാജയങ്ങൾ മറ്റുള്ളവർക്കൊപ്പമെത്താൻ സാധിച്ചില്ലെങ്കിലും നമ്മുടെ കഴിവിനെ അതൊരിക്കലും ബാധിക്കില്ലെന്നും തുടർന്ന് നടത്തുന്ന പരിശ്രമങ്ങളിലൂടെ തേച്ചുമിനുക്കി കഴിവ് കൂടുതൽ തെളിയിക്കാനുള്ള അവസരം കിട്ടുമെന്നുംഅദ്ദേഹം പറഞ്ഞു.അതുകൊണ്ട് കലാമത്സരങ്ങളിൽ ജയിച്ചവരും പരാജയപ്പെട്ടവരും ഒരുപോല കഴിവുള്ളവരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൽ പോലും പങ്കെടുക്കാത്തയാളാണ് താനെന്നും നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഇവിടെ വന്നു സംസാരിക്കാനുള്ള അർഹത നേടിയെങ്കിൽ കലാപരിപാടികളിൽ പങ്കെടുത്ത വിജയികൾക്കും പരാജിതർക്കും ഒരുപോല അവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്. മന്ത്രിമാരായ വി ശിവൻകുട്ടി,കെ എൻ ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News