വ്ലോഗർമാരുടെ ഭീഷണി അറിയിക്കണമെന്ന് കോടതി

കൊച്ചി:
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വ്ലോഗർമാർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണമെന്ന്ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.ആവശ്യമെങ്കിൽ നോട്ടീസ് അയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കാറിനുള്ളിൽ സ്വിമ്മിങ് പൂൾഒരുക്കി കുളിച്ച് യാത്രചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ സഞ്ജുടെക്കിക്കെതിരെ കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം..