സ്കൂൾ ഒളിമ്പിക്സ് 2024-മലപ്പുറം മുന്നിൽ
കൊച്ചി:
സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 15 ഇനം പൂർത്തിയായപ്പോൾ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടുവന്ന പാലക്കാടിനേക്കാൾ ഒരു പോയിന്റിന് മുന്നിലാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം. നാല് സ്വർണ്ണവും വെള്ളിയും നാല് വെങ്കലവുമായി മലപ്പുറത്തിന് 30 പോയിന്റ്. പാലക്കാടിന് 29. നാല് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് നേട്ടം. എറണാകുളം മൂന്നാമതും തിരുവനന്തപുരം നാലാമതുമാണ്. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനെത്തിയ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് ആദ്യദിനത്തിൽ മുന്നിട്ടു നിൽക്കുന്നു.