സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിച്ചത്. എന്നാൽ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. ഇതേത്തുടർന്നാണ് ബുധനാഴ്ച ചെറിയ പെരുന്നാളായി നിശ്ചയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ.
