കുംഭമേളയിൽ വീണ്ടും തീപിടിത്തം
പ്രയാഗ്‌രാജ്:
യുപി പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശങ്കരാചാര്യ മാർഗ് സെക്ഷൻ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.ആളപായമില്ല. അഗ്നിബാധ പന്ത്രണ്ട് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. കുംഭമേളയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ജനുവരി 30 ന് സെക്ടർ 22 ലുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചിരുന്നു.