കുത്തിയോട്ട വ്രതത്തിന് തുടക്കം

തിരുവനന്തപുരം:
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി സന്നിധിയിലേക്കെത്തി പള്ളിപ്പലകയിൽ 7 നാണയങ്ങൾ സമർപ്പിക്കുന്നതോടെയാണ് വ്രതം തുടങ്ങുന്നത്. വെള്ളിയാഴ്ച പന്തീരടി പൂജയ്ക്കും, ദീപാരാധനയ്ക്കും ശേഷമാണ് വ്രതം ആരംഭിച്ചത്. മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.9 ദിവസമാണ് വ്രതം. 13 ന് പൊങ്കാല നിവേദ്യത്തിനുശേഷം വൈകിട്ട് 7.45 ന് ബാലൻമാരെ ചൂരൽ കുത്തും. രാത്രി 11ന് മണക്കാട്ട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിലും ഇവർ പങ്കെടുക്കും.

