കേരള രാജ്യാന്തര ഊർജമേള സംഘടിപ്പിച്ചു
തിരുവനന്തപുരം:
രണ്ടാമത് രാജ്യാന്തര ഊർജമേളയ്ക്ക് തുടക്കംകുറിച്ച് തിരുവനന്തപുരം തൈക്കാട് പൊലീസ് മൈതാനിയിൽ ഹരിത കർമസേന അംഗങ്ങൾക്കായി മെഗാ എൽഇഡി ബൾബ് റിപ്പയറിങ് പരിശീലനം സംഘടിപ്പിച്ചു . നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ സാജിദ് നേതൃത്വം നൽകി. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അധ്യക്ഷനായി.