തിബറ്റിൽ ഭൂചലനത്തിൽ 126 മരണം
ബീജിങ്:
ഹിമാലയൻ താഴ്‌വര മേഖലയായ തിബറ്റിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. 188 പേർക്ക് പരിക്കേറ്റു.നൂറു കണക്കിന് കെട്ടിടങ്ങൾ തകർന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം നേപ്പാളിലും ഭൂട്ടാനിലുo,അസം, ബീഹാർ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള ഇന്ത്യൻ മേഖലയിലും അനുഭവപ്പെട്ടു. 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.ഇന്ത്യൻ അതിർത്തിക്ക് സമീപം തിബറ്റൻ മേഖലയിൽ എടുലക്ഷം പേരാണ് അധിവസിക്കുന്നത്. ഡിങ്ക്രി കൗണ്ടിയിലെ സോഗോ ടൗൺഷിപ്പിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രമെന്ന് ചൈന സ്ഥിരീകരിച്ചു.