ദേശീയ ഗെയിംസ് ഫുട്ബോൾ കേരളത്തിന്
ഹൽദ്വാനി :
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ കൗമാര നിര ചാമ്പ്യൻമാരായി. എസ് ഗോകുലിന്റെ ഗോളിൽ കേരളം ഗെയിംസിൽ മുദ്ര ചാർത്തി. കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ വിജയ ഗോൾ നേടിയത് ഗോകുൽ . ഫൈനൽ പോരാട്ടം ആയാസകരമായിരുന്നു. കേരളത്തിന്റെ മുന്നേറ്റമായിരുന്നു ആദ്യം. പ്രവീഷ് ബിഷ്ടും നിർമൽ സിങ് ബിഷ്ടും ഉത്തരാഖണ്ഡിനായി ആഞ്ഞ് ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചു നിന്നു. ഇന്ന് കേരളം അത്‌ലറ്റിക്സിലിറങ്ങി. പത്ത് സ്വർണം,ഒൻപത് വെള്ളി, ഏഴ് വെങ്കലം നേടിയ കേരളം എട്ടാം സ്ഥാനത്താണ്.