യുഡിഎഫിനൊപ്പം നിൽക്കുമെന്ന് അൻവർ
മലപ്പുറം:
യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പി വി അൻവർ എംഎൽഎ . ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളെ കാണും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. മുന്നണിയിൽ എടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അൻവർ ഒതായിയിൽ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുമ്പ് ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലക്കയല്ല എന്നായിരുന്നു മറുപടി. രാഷ്ട്രീയ സാഹചര്യമനുസരിച്ച് നിലപാടിൽ മാറ്റം വരുമെന്നും അൻവർ പറഞ്ഞു.