ജി20 ഉച്ചകോടിക്ക് തുടക്കം; ആഫ്രിക്കൻ യൂണിയൻ ജി20യുടെ ഭാഗം

ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന് ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു.
” ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇതോടെ സംഘടനയിലെ 21-ാമത് അംഗരാജ്യമായി ആഫ്രിക്കന്‍ യൂണിയന് മാറും.