കൗമാര ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ
ജൊഹന്നാസ്ബർഗ് :
കൗമാര ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടും. പാകിസ്ഥാനെ ഒരു വിക്കറ്റിന് മറികടന്ന് ഓസീസ് ആറാം തവണയും ഫൈനലിലെത്തി. സ്കോർ: പാകിസ്ഥാൻ179 (48.5), ഓസീസ് 181/1 (49.1). അണ്ടർ 19 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന് 179 റണ്ണെടുക്കുവാനെ കഴിഞ്ഞുള്ളു. പേസർ ടോം സ്ട്രാക്കറാണ് പാകിസ്ഥാനെ തളച്ചത്. ഓസീസിന് ഓപ്പണർ ഹാരി സിക്സൺ (50) മികച്ച തുടക്കം കുറിച്ചു.ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.