ടിവി കാണാൻ ചെലവേറും
ന്യൂഡൽഹി:
കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ സർക്കാർ.നാലുവർഷം മുമ്പ് ഏർപ്പെടുത്തിയ കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്.ഇതോടെ ടിവി ചാനൽ കാണാൻ ഉപഭോക്താക്കൾക്ക് ചെലവേറും. നിലവിൽ നികുതി കൂടാതെ 130 രുപയ്ക്ക് 200 ചാനലുകൾ നൽകണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉൾപ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങൾക്ക് 200 ചാനൽ ലഭിച്ചിരുന്നതു്. പുതിയ ഭേദഗതി 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന തോടെ കമ്പനികൾക്കും സേവന ദാതാക്കൾക്കും ഇഷ്ടമുള്ള നിരക്ക് ജനങ്ങളിൽ നിന്ന് ഈടാക്കാനാകും.