“നിർമിത ബുദ്ധിക്ക്” ഭൗതിക ശാസ്ത്ര നൊബേൽ

 “നിർമിത ബുദ്ധിക്ക്” ഭൗതിക ശാസ്ത്ര നൊബേൽ

സ്റ്റോക്ഹോം:
നിർമിത ബുദ്ധി (എഐ)യുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ ഹോപ് ഫീൽഡും (91), ബ്രിട്ടീഷ്- കനേഡിയൻ കംപ്യൂട്ടർ വിദഗ്ധൻ ജെഫ്രി ഇ ഹിന്റണും (76) ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ പങ്കിട്ടു. നിർമിത ബുദ്ധിയുടെ തലച്ചോറ് എന്ന വിശേഷണമുള്ള ജെഫ്രി ഹിന്റൺ, നിർമ്മിത ബുദ്ധിയിലൂടെ മനുഷ്യരെ മറികടക്കാൻ കഴിയുന്ന യന്ത്രങ്ങളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയാണ 2023 ൽ ആഗോള സേർച്ച് എൻജിൻ ഭീമൻ ഗൂഗിളിൽനിന്നും രാജിവച്ചത്. നിർമിത ബുദ്ധിയുടെ അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് ഇവരെ നൊബേൽ പുരസ്കാരം തേടിയെന്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News