മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

 മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 63 പേരാണ് നിയുക്ത മന്ത്രിമാർക്കുള്ള ചായസൽക്കാരത്തിൽ പങ്കെടുത്തത്. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ മോദി മന്ത്രിസഭയിൽ തുടരും. അർജുൻ മേഘ്‌വാൾ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും.

ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹൻ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരൻ സഹമന്ത്രിയും ആകും. സിആർ പാട്ടീൽ, ഗിരിരാജ് സിങ്, ജെപി നഡ്ഡ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ശോഭാ കരന്ദലജെ, രവ്‌നീത് സിങ് ബിട്ടു, ഹർഷ് മൽഹോത്ര എന്നിവരും മന്ത്രിമാരാകും. മനോഹർ ലാൽ ഖട്ടറും പ്രൾഹാദ് ജോഷിയും മോദി മന്ത്രിസഭയിലിടെ നേടും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News