യൂണിവേഴ്സിറ്റി കോളേജിൽ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം
തിരുവനന്തപുരം:
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രം വരുന്നു. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്ക്സിന്റെ കേന്ദ്രമാണിത്. രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ആദിത്യ എൽവണ്ണിന്റെ സൗരനിരീക്ഷണ പഠനങ്ങളടക്കം വിവിധ ബഹിരാകാശ,പ്രപഞ്ച ഗവേഷണങ്ങളിലും പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ജ്യോതിശാസ്ത്രവും പ്രപഞ്ചപഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വിവിധ പരിശീലനപരിപാടികൾ എന്നിവക്ക് ഇതിലൂടെ ധനസഹായം ലഭിക്കും.