സഞ്ജുവിന് വീണ്ടും സെഞ്ച്വറി

T20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം
ഇത് അഭിമാന നിമിഷം, സഞ്ജുവിൻ്റെ സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻ്റി20-യിൽ ഇന്ത്യൻ ടീം കുതിപ്പ് തുടരുകയാണ്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ നാലാമത്തെ ബാറ്റ്സ്മാനും ആയി സഞ്ജു സാംസൺ.
സഞ്ജു സാംസൺ 107 റൺസ് നേടിയപ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. കുതിപ്പ് നഷ്ടപ്പെട്ടെങ്കിലും 200 റൺസ് മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ജെറാൾഡ് കോട്സി മൂന്ന് വിക്കറ്റ് വീഴ്ത്തിയും തിളങ്ങി.
2022-ൽ ഫ്രാൻസിലെ ഗുസ്താവ് മാക്കോൺ, ദക്ഷിണാഫ്രിക്കയിലെ റിലേ റൂസോ എന്നിവരും 2023-ൽ ഇംഗ്ലണ്ടിലെ ഫിൽ സാൾട്ടിനും പിന്നാലെയാണ് തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന പ്രഗത്ഭരുടെ പട്ടികയിൽ ഇന്ത്യയുടെ, കേരളത്തിൻ്റെ സഞ്ജു സാംസണും ഇടം നേടുന്നത്.