ഇസ്ലാമാബാദ് കിടുങ്ങി
ന്യൂഡൽഹി:
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ അതിർത്തി സംസ്ഥാനങ്ങളിൽ ആകാശയുദ്ധം ആരംഭിച്ചു.ജമ്മുവിലും പഞ്ചാബിലും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട പാക് വിമാനങ്ങളും മിസൈലുകളും ഇന്ത്യ വെടിവച്ചിട്ടു . കറാച്ചിയിലും ലാഹോറലും ഇസ്ലാമാബാദിനോട് ചേർന്നുള്ള റാവൽപിണ്ടിയിലും ഇന്ത്യൻ ഡോണുകൾ നാശം വിതച്ചെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. ഇതിനിടെ പാക് ഷെല്ലാക്രമണത്തിൽ മരണം 16ആയി. സർവകക്ഷി യോഗം വിളിച്ച് സർക്കാർ. സൈനിക നടപടിക്ക് പൂർണ പിന്തുണ അറിയിച്ച് പ്രതിപക്ഷം. ഷെല്ലാക്രമണത്തിൽ കൊടുംഭീകരൻ റൗഫ് അസർ കൊല്ലപ്പെട്ടു.കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ ആസൂത്രകനായിരുന്നു റൗഫ് .