പ്രഭിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു
മലപുറം:
പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു.മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രഭി നെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുകയാണ് ഉത്തരവിറക്കിയതു്. കഴിഞ്ഞ മുപ്പതിനാണ് വിഷ്ണുജയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ ഭർതൃ വീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ത്രീ പീഡനം,ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രഭിനെ അറസ്റ്റു ചെയ്യുകയായിരുന്നു.