റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് 267-ാം മാർപാപ്പ
വത്തിക്കാൻ സിറ്റി:
നൂറ്റിനാല്പത് കോടി കത്തോലിക്ക വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമായി. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പ. അറുപത്തൊമ്പതുകാരനായ അദ്ദേഹം ലിയോ പതിനാലാമൻ എന്നറിയപ്പെടും. ഗണിതശാസ്ത്ര ബിരുദധാരിയാണദ്ദേഹം.അമേരിക്കൻ, പെറു പൗരത്വമുള്ള അദ്ദേഹം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് മാർപാപ്പയായത്. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു്.അഞ്ച് വൻകര കളിലെ 71 രാഷ്ട്രങ്ങളിൽ നിന്ന് 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ ആർപ്പുവിളികളോടെ പ്രെവോസ്തിനെ പാപ്പയായി സ്വാഗതം ചെയ്തു.ലോകത്തിലെ വൻ രാഷ്ട്രീയ അധികാരശക്തിയാവ അമേരിക്കയിൽനിന്ന് പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാടാണ് തിരുത്തപ്പെട്ടത്.