ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ചെന്നൈ:
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം.ആദ്യം ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 84 റണ്ണിന് തകർന്നു. ഇന്ത്യ 10.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്ണെടുത്ത് വിജയിച്ചു. ഇതോടെ പരമ്പര 1-1 സമനിലയായി.ഇന്ത്യൻ വിജയം അനായസമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും, ഷഫാലി വർമയും പുറത്താകാതെ ലക്ഷ്യം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നു കളിയും ഇന്ത്യ ജയിച്ചു.