കുവൈറ്റ് ബാങ്ക് തട്ടിപ്പ്; കേസെടുത്ത് കേരള പൊലീസ്

ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറലിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്ന് എറണാകുളം സിറ്റിയിലും. ഒരു കേസ് കോട്ടയത്തും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വാസി കമ്രന് എന്നയാളാണ് പരാതിക്കാരന്.
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവര്‍ വായ്പയെടുത്ത് മുങ്ങിയെന്ന കുവൈറ്റ് ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് കേരള പൊലീസ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ നിന്നുള്ള 1400 പേര് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
700 കോടി രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ അടക്കമുള്ളവര്‍ നടത്തിയിരിക്കുന്നത്. പിന്നീട് വായ്പ തിരിച്ചടയ്ക്കാതെ ഇവര്‍ നാട്ടിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോയി. കുവൈറ്റ് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്കിന്റെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.