ജമ്മുവിൽ ബസിനു നേരെ ഭീകരാക്രമണം

ന്യൂഡൽഹി:
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഡൽഹിയിൽ നടക്കുന്നതിന് തൊട്ടു മുൻപ് ജമ്മുകാശ്മീരിൽ തീർഥാടകർ സഞ്ചിച്ച ബസിനുനേരെ ഭീകരാക്രമണം. നിയന്ത്രണംവിട്ട ബസ് മലയിടുക്കിലേക്ക് പതിച്ച് പത്ത്പേർ മരിച്ചു.33പേർക്ക് പരിക്കേറ്റു. ജമ്മുവിലെ റിയാസി ജില്ലയിലെ ശിവ്‌ഖോരി ക്ഷേത്രത്തിലേക്ക് പോയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 6.10 ന് പൂണിയ ടേരിയത്ത് ഗ്രാമത്തിലാണ് സംഭവം. റിയാസിൽനിന്ന് ശിവ് ഖേരിയിലേക്ക് പുറപ്പെട്ട 53 സീറ്റുള്ള ബസിനു നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. ദുഷ്ക്കരമായ മലമ്പ്രദേശത്ത് പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.