പഞ്ചാബ് കിങ്സ് പുറത്ത്

ധർമശാല:
ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരി വിനോട് തോറ്റതോടെ പഞ്ചാബ്കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യൻസിന് പിന്നാലെ മടങ്ങുന്ന രണ്ടാമത്തെ ടീമാണ്. ബംഗളുരുവിനോട് 60 റണ്ണിനാണ് തോറ്റത്. വിരാട് കോഹ് ലിയുടെ മികവിൽ ഏഴിന് 241 എന്ന കൂറ്റൻ സ്കോർ നേടിയ ബംഗളുരുവിനെതിരെ പഞ്ചാബിന്റെ മറുപടി 181ൽ അവസാനിച്ചു. സ്കോർ ബംഗളുരു 7/ 241 പഞ്ചാബ് 181(17). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളുരു തുടക്കം മുതൽ ആഞ്ഞടിച്ചു. കോഹ്ലിയോടൊപ്പം രജത്പടിദാർ, കാമറൂൺ ഗ്രീൻ എന്നിവർ തിളങ്ങി. സെഞ്ചുറിക്ക് എടു റൺ അകലെ പുറത്തായ കോഹ്ലിയുടെ ഇന്നിങ്സിൽ ആറു സിക്സറും ഏഴു ഫോറും ഉൾപ്പെട്ടു. സീസണിൽ 12 കളിയിൽ 634 റണ്ണാണ് നേടിയത്.