രണ്ടു വിമാനം ഒരേ റൺ വേയിൽ

 രണ്ടു വിമാനം ഒരേ റൺ വേയിൽ

മുംബൈ:

         മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ മിനിട്ടുകൾ വ്യത്യാസത്തിൽ രണ്ടു വിമാനങ്ങൾ. 27ാം നമ്പർ റൺവേയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് തുടങ്ങിയ ഉടൻ അതേ റൺവേയിൽ തൊട്ടുപിന്നിലായി ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഇറങ്ങുകയായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായതു്. ഇതിന്റെ വീഡിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. എടിസി യുടെ നിർദേശപ്രകാരമാണ് ലാൻഡ് ചെയ്തതെന്ന് ഇൻഡിഗോയും, നിർദ്ദേശം ലഭിച്ച ശേഷമാണ് ടേക്ക് ഓഫ് ചെയ്തതെന്ന് എയർ ഇന്ത്യയും അവകാശപ്പെട്ടു. ചുമതലയിലുണ്ടായിരുന്ന എടിസിയെ സ്ഥലം മാറ്റി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News