ശാരീരികബന്ധം: പ്രായപരിധി 18 വയസ്
ന്യൂഡൽഹി:
ഉഭയ സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം 16 ൽനിന്ന് 18 ആക്കി ഉയർത്തിയ കാര്യം പൊതുജനങ്ങളിൽ അധികംപേരും അറിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി . പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കിയതിനെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 2012ലാണ് ഇത്തരത്തിൽ പ്രായപരിധി ഉയർത്തിയത്.എന്നാൽ ഈ നടപടിയെക്കുറിച്ച് പൊതുജനങ്ങൾക്ക് കാര്യമായധാരണ ഇനിയും ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷണം.18 വയസിന് എല്ലാശാരീരികബന്ധങ്ങളും പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്.