സ്കൂൾ ഒളിമ്പിക്സ് മാതൃക തുടരും

കൊച്ചി:
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള എല്ലാ വർഷവും നടത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നു.അത്‌ലറ്റിക്സും ഗെയിസും അക്വാട്ടിക്സും ഭിന്നശേഷി കായിക മേളയും ഒറ്റ നഗരത്തിൽ ഒന്നിച്ചു നടത്തുന്നത് ഇത്തവണ ആദ്യമായിരുന്നു. മികച്ച സംഘാടനവും എല്ലാ ഭാഗത്തുനിന്നുമുള്ള അനുകൂല പ്രതികരണവുമാണ് ഈ രീതി തുടരുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണം.ഇക്കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തികസഹായം ആലോചനയിലുണ്ട്. അടുത്ത മേളയുടെ വേദി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.ഇന്നലത്തെ മത്സരം അവസാനിക്കുമ്പോൾ ഓവറാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം 1895 പോയിന്റ്, തൃശൂർ 763 പോയിന്റ്,കണ്ണൂർ 683 പോയിന്റ്.