ഗാസയിലേക്കുള്ള വൈദ്യുതി വിച്‌ഛേദിക്കാൻ ഇസ്രയേൽ

ഗാസ സിറ്റി:
അനന്തമായി നീളുന്ന ഉപരോധത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്ന ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണവും വിച്‌ഛേദിക്കാൻ ഇസ്രയേൽ. ഊർജ മന്ത്രി ഏലി കോഹെൻ നിർദ്ദേശം നൽകിയാതായി ഇസ്രയേൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ വൈദ്യുത പ്ലാന്റ് മാസങ്ങൾക്കു മുമ്പ് ഇസ്രയേൽ ബോംബിട്ട് തകർത്ത ശേഷം ഇസ്രയേലിൽ നിന്നുള്ള വൈദ്യുതി മാത്രമാണ് മുനമ്പ് നിവാസികളുടെ ആശ്രയം.ഖത്തറിൽ വെടി നിർത്തൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷ ശക്തമായി വരവെയാണ് ഗാസയെ വീണ്ടും സമ്മർദ്ദത്തിലാക്കാനുള്ള ഇസ്രയേൽ നീക്കം.