പകുതിവില തട്ടിപ്പ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
തിരുവനന്തപുരം:
പാതി വിലയ്ക്ക് വാഹനങ്ങളും മറ്റും നൽകാമെന്ന് മോഹിപ്പിച്ച് കോടികൾ തട്ടിയവർക്കെതിരായ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഐജിയുടെ മേൽനോട്ടത്തിൽ ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏൽപ്പിക്കാനാണ് സാധ്യത. തട്ടിപ്പിൽ നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ നേതാക്കളെ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. പരാതികളുമായി സ്റ്റേഷനുകളിലെത്തുന്ന വരുടെ എണ്ണം ദിവസവും കൂടുകയാണ്. ഇരുചക്ര വാഹനം, ലാപ്ടോപ്പ്, തയ്യൽ മെഷീൻ,ഗൃഹോപകരണങ്ങൾ എന്നിവ പാതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്നാണ് പരാതി. എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാരിതര സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്.