പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണം കവർന്നു; നഷ്ടമായത് ലോക്കറിൽ സൂക്ഷിച്ച സ്വർണം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണം കവർന്നതായി പരാതി. ഇന്നു രാവിലെ ലോക്കർ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ ക്ഷേത്ര ഭരണ സമിതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് ഫോർട്ട് പൊലീസ് എസ്എച്ച്ഒ പറഞ്ഞു.
ക്ഷേത്രത്തിലേക്ക് സംഭവനയായി ലഭിച്ച സ്വർണമാണ് കാണാതെ പോയത്. ഇന്നലെയാകാം മോഷണം നടന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. സംഭാവനയായി ലഭിച്ച സ്വർണം അതീവ സുരക്ഷാമേഖലയിൽ നിന്നാണ് മോഷണം പോയത്.