പുടിന്‍-ട്രംപ് ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി:
യുക്രെയ്ന്‍ സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള നിര്‍ണായകമായ ഒരു നയതന്ത്ര നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച അലാസ്‌കയില്‍ നടക്കുന്ന ഉച്ചകോടി ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ സമാധാനത്തിനായുള്ള ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഈ കൂടിക്കാഴ്ച.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇത് യുദ്ധത്തിന്‍റെ യുഗമല്ല’ എന്ന നിലപാടില്‍ ഉറച്ച് സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പൂര്‍ണമായും തയാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ ഉച്ചകോടി ഉക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്‍റെ സാധ്യതകള്‍ തുറക്കുന്നതിനും വാഗ്ദാനം ചെയ്യുന്നുവെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗോള സമാധാനത്തിന് ഇന്ത്യ നല്‍കുന്ന വലിയ പ്രാധാന്യമാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.