പ്ലാസ്റ്റിക് പ്രോത്സാഹിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ:
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ലോക വ്യാപകമായി ശ്രമങ്ങൾ നടക്കവെ പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു.ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറാൻ ട്രംപ് അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു.