ബയേണിന് തോൽവി
മ്യൂണിക്:
125-ാം വാർഷികാഘോഷങ്ങൾക്കിടെ ബയേൺ മ്യൂണിക്കിന് തോൽവി. ജർമൻ ഫുട്ബോൾ ലീഗിൽ ബോച്ചുമിനോട് 3-2 ന് തോറ്റു. ക്ലബ്ബിന്റെ വാർഷിക ആഘോഷം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു കളി. മറ്റൊരു കളിയിൽ ബയേർ ലെവർകൂസനെ രണ്ടു ഗോളിന് വെർഡർ ബ്രെമൻ വീഴ്ത്തി. 25 കളിയിൽ 61 പോയിന്റുമായി ബയേൺ ഒന്നാമതും 53 പോയിന്റുമായി ലെവർകൂസൻ രണ്ടാമതുമാണ്.