പോക്സോ കേസ് അന്വേഷണത്തിന് പ്രത്യേക വിഭാഗം
തിരുവനന്തപുരം:
പോക്സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കി നടപടി വേഗത്തിലാക്കാൻ 304 തസ്തികകൾ സൃഷ്ടിക്കും. 4 ഡിവൈ എസ്പി,120 എസ് സി പി ഒ, 100 സി പി ഒ എന്നിങ്ങനെയാണ് തസ്തിക. 20 പൊലീസ് ജില്ലകളിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും. എസ്ഐ മാർക്കായിരിക്കും ചുമതല. കേസുകളുടെ എണ്ണം കൂടിയപ്പോൾ പ്രത്യേകപോക്സോ വിഭാഗം രൂപീകരിക്കുന്നത് സർക്കാർ ആലോചിച്ചിരുന്നു. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാനും തീരുമാനിച്ചു.