ഏഷ്യൻ കപ്പ് ഖത്തറിന്

ഖത്തർ:
ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3-1ന് തോൽപ്പിച്ച് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തർ നിലനിർത്തി.അക്രം അഫീഫിന്റെ ഹാട്രിക്കായിരുന്നു ഖത്തറിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചതു്. ടൂർണ്ണമെന്റിലെ മികച്ച ഗോളടിക്കാരനായ അഫീഫിന് പന്ത് വലയിലെത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല. ജോർദാൻ ഖത്തറിനെതിരെ കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തു. പക്ഷെ അവരുടെ നീക്കങ്ങളെല്ലാം ഖത്തർ തകർത്തുകളഞ്ഞു. ഇടവേളയ്ക്കു ശേഷവും ജോർദാൻ ലുസെയ്ൽ സ്റ്റേഡിയത്തിലെ കാണികളെ നിരാശരാക്കി.തോറ്റെങ്കിലും ജോർദാൻ തല ഉയർത്തിയാണ് മടങ്ങുന്നത്. ഖത്തർ മൂന്നു ഗോളുകളും നേടിയത് പെനൽറ്റിയിലൂടെയായിരുന്നു.

