ഓണത്തിനു മുൻപ് 1000 കെ സ്റ്റോർ

തിരുവനന്തപുരം:
വ്യവസായ, കൃഷി വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കെ സ്റ്റോർ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. റേഷൻകടകളെ ആധുനിക സാങ്കേതിക സൗകര്യം ഉപയോഗിച്ച് ശക്തിപ്പെടുത്താനാണ് കെ സ്റ്റോറുകൾ ആരംഭിച്ചത്. 488 റേഷൻ കടകളാണ് ഇത്തരത്തിൽ ഉയർത്തിയത്. 427 റേഷൻ കടകളിൽക്കൂടി കെ സ്റ്റോറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ഓണത്തിനു മുൻപ് 1000 കെ സ്റ്റോറുകൾ കൂടി പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. 4 ലക്ഷം മുൻഗണനാ റേഷൻ കാർഡ് നൽകി ശക്തമായ വിപണി ഇടപാടാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു.