കെഎസ്ആർടിസി കൂടുതൽ ബസ്സ് ഓടിയ്ക്കും

 കെഎസ്ആർടിസി കൂടുതൽ ബസ്സ് ഓടിയ്ക്കും

തിരുവനന്തപുരം:
മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.
[11/09, 8:20 pm] Tnn Sathyan, V: പാരാലിമ്പിക്സ് ജേതാക്കൾക്ക് 75 ലക്ഷം പാരിതോഷികം

ന്യൂഡൽഹി:
പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് കേന്ദ്ര കായികമന്ത്രി മാൻ സൂഖ് മാൻഡവിയ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടിയവർക്ക് 75 ലക്ഷം രുപ നൽകും. വെള്ളി നേടിയവർക്ക് 50 ലക്ഷവും,വെങ്കല നേട്ടത്തിന് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കായികതാരങ്ങൾ പാരീസിൽ കാഴ്ചവച്ചത്. ഏഴ് സ്വർണവും, ഒമ്പത് വെള്ളിയും, 13 വെങ്കലവും നേടി 29 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News