കൊങ്കൺ റെയിൽവേയിൽ ട്രെയിനുകൾ ക്രമീകരിക്കും

പാലക്കാട്:
കൊങ്കൺ റെയിൽവേയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയം മൺസൂൺ ടൈംടേബിൾ പ്രകാരം ജൂൺ പത്തുമുതൽ ക്രമീകരിക്കും. ഒക്ടോബർ 31 വരെ മൺസൂൺ ടൈംടേബിൾ അനുസരിച്ചായിരിക്കും ട്രെയിനുകൾ ഓടുന്നത്. നേരത്തെ ബുക്കു ചെയ്തവർ യാത്രയുടെ സമയം സ്ഥിരീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു. ഏറ്റവും പുതിയ ട്രെയിൻ സമയത്തിനായി യാത്രക്കാർ https://enquiry.indianrail.gov.in/mntes.ntes സന്ദർശിക്കുക.