ഗോകുലത്തിന് ഇരട്ട വിജയം

കൊൽക്കത്ത:
ഐ ലീഗിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിലും ഗോകുലം കേരള എഫ്സിക്ക് ജയം. ഇന്റർകാശിയെ 4-2 ന് തോൽപ്പിച്ച് ഐ ലീഗിൽ നാലാം സ്ഥാനത്തെത്തി. 12 കളിയിൽ 20 പോയിന്റായി. തിങ്കളാഴ്ച ഷില്ലോങ് ലജോങ്ങിനെ നേരിടും . കരുത്തരായ ഒഡീഷ എഫ്സിയെ കീഴടക്കി വനിതാ ലീഗിൽ ഒന്നാമതെത്തി. ഒമ്പതു കളിയിയിൽ 20 പോയിന്റുണ്ട്.ഉഗാണ്ടൻ മുന്നേറ്റക്കാരി ഫാസില ഇക് വാപുതിന്റെ ഇരട്ട ഗോളിലാണ് ജയം. സ്വന്തം തട്ടകത്തിൽ ഒഡിഷ രണ്ടു ഗോളിന് ഗോകുലത്തെ തോൽപ്പിച്ചിരുന്നു. അവസാന മത്സരം മാർച്ച് മൂന്നിന് സ്പോർട്സ് ഒഡിഷയും, ഈസ്റ്റ് ബംഗാളുമായിട്ടാണ്.

