നടിമാരെ ആദരിക്കും
തിരുവനന്തപുരം:
അന്താരാഷ്ട്ര ചലച്ചിത്രമേള കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാക്കുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാള സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ നടിമാരെ സാംസ്ക്കാരിക വകുപ്പ് ആദരിക്കും. നിരവധി നടിമാരെ ക്ഷണിച്ചിരുന്നു. പ്രായാധിക്യംകൊണ്ടും വിദേശരാജ്യങ്ങളിലായതിനാലും ചിലർ പങ്കെടുക്കില്ലെന്നറിയിച്ചു. 24 പേർ ആദരം ഏറ്റുവാങ്ങാനെത്തും. സിനിമകൾ പ്രദർശിപ്പിക്കുന്ന ആ കെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം മറ്റുള്ളവർക്കുമാണ്.മുതിർന്ന പൗരൻമാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും. ഡെലിഗേറ്റുകൾക്കായി കെഎസ്ആർടിസി യുടെ രണ്ട് ഇ-ബസ് പ്രദർശനവേദികളെ ബന്ധിപ്പിച്ച് സൗജന്യ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.