പാരാലിമ്പിക്സ് ജേതാക്കൾക്ക് 75 ലക്ഷം പാരിതോഷികം

ന്യൂഡൽഹി:
പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് കേന്ദ്ര കായികമന്ത്രി മാൻ സൂഖ് മാൻഡവിയ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടിയവർക്ക് 75 ലക്ഷം രുപ നൽകും. വെള്ളി നേടിയവർക്ക് 50 ലക്ഷവും,വെങ്കല നേട്ടത്തിന് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കായികതാരങ്ങൾ പാരീസിൽ കാഴ്ചവച്ചത്. ഏഴ് സ്വർണവും, ഒമ്പത് വെള്ളിയും, 13 വെങ്കലവും നേടി 29 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തി.