ലക്ഷദ്വീപിൽ കേരള മദ്യമെത്തി
കൊച്ചി:
കേരളത്തിൽനിന്ന് 21 ലക്ഷം രൂപയുടെ വിദേശമദ്യം ലക്ഷദ്വീപിലെത്തിച്ചു. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴി മദ്യമെത്തിച്ചത്. 215 കെയ്സ് ബിയറും,39 കെയ്സ് വിദേശ മദ്യവും,13 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ വിനോദ സഞ്ചാരം കൈകാര്യം ചെയ്യുന്ന ‘സ്പോർടസി’ന്റെ അഭ്യർഥനപ്രകാരം കപ്പൽ മാർഗം എത്തിച്ചത്.എക്സൈസ് കമ്മീഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാനുള്ള പെർമിറ്റ് നൽകിയത്. വിനോദ് സഞ്ചാര കേന്ദ്രമായ ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം വിതരണം ചെയ്യുക.