ശ്രീചിത്രയിൽ ട്രോളി ഇ-ഡ്രൈവ്

തിരുവനന്തപുരം:
രോഗികകളുടെ ഗതാഗതത്തിനായി യന്ത്രവൽകൃത ‘ട്രോളി ഇ-ഡ്രൈവ് വികസിപ്പിച്ച് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജിന്റെ സഹകരഞ്ഞത്തോടെയാണ് പുതിയ സംവിധാനം. സ്ട്രക്ചറുകൾ തള്ളുമ്പോഴുള്ള സുരക്ഷിതയില്ലായ്മയും ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഇല്ലാതാക്കാനും ഡോക്ടറുടെയടുത്ത് രോഗിയെ എത്തിക്കുന്നത് വൈകാതിരിക്കാനു മാണിത്. റീചാർജ് ചെയ്യാവുന്ന ബാറ്ററിയാൽ പ്രവർത്തിക്കുന്നതാണ് മോട്ടോർ.ബയോ ആക്ടീവ് സെറാമിക് ബീഡുകൾ മുഖേന ആന്റി ബയോട്ടിക്കുക ൾ, അണുബാധയേറ്റ എല്ലുകളിലേക്ക് എത്തിക്കുന്ന സാങ്കേതിക വിദ്യ, ഹൃദയ വാൽവുകളിലെ തടസ്സങ്ങൾ കണ്ടെത്താനായി ആൻജിയോഗ്രാഫിക് കോൺട്രാസ്റ്റ്,ഹൃദയ ധമനികളിലേക്ക് കുത്തിവയ്ക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് കോൺട്രാസ്റ്റ് ഇൻജക്ടർ എന്നിവ രൂപകല്പന ചെയ്തതായും ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വാർത്താ സമ്മേളത്തിൽ പറഞ്ഞു.