ശ്രീരാമക്ഷേത്ര ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിച്ചു
ന്യൂഡൽഹി:
ബിജെപിയും, ആർഎസ്എസ്സും അയോധ്യാചടങ്ങിനെ രാഷ്ട്രീയവൽക്കരിച്ചതിനാൽ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭഗവാൻ രാമനെ രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികൾ ആരാധിക്കുന്നുണ്ട്. പണി പൂർത്തിയാകാത്ത ക്‌ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.

