ഹമാസുമായി ധാരണയാകാമെന്ന് യോവ് ഗാലന്റ്

ടെൽ അവീവ്:
ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കി ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി താൽക്കാലിക ധാരണയാകാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.ആറാഴ്ചത്തേക്കെങ്കിലും വെടിനിർത്തിയാൽ ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെ ശേഷിക്കുന്നവരെ മോചിപ്പിക്കാനാകും. വടക്ക് ലബനൻ അതിർത്തിയിലെ സംഘർഷത്തിനും അയവുണ്ടാകും.എന്നാൽ ശാശ്വത വെടിനിർത്തലിനെപ്പറ്റി ഉറപ്പ് നൽകാനാവില്ലെന്നും ഗാലന്റ് പറഞ്ഞു. മുനമ്പിലെ കടന്നാക്രമണം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കുന്നില്ല.