65,000 നഴ്സുമാരെ ഇറ്റലി നോർക്കവഴി റിക്രൂട്ട് ചെയ്യും

ന്യൂഡൽഹി:
നോർക്ക റൂട്ട്സ് വഴി 65,000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റലി സ്ഥാനപതി അന്റോണിയോ ബാർട്ടോളി. ഇഗ്ലീഷിനെപ്പം ഇറ്റാലിയൻ ഭാഷയും നഴ്സുമാർ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റലി സ്ഥാനപതിയും ഇറ്റലിയിലെ സ്ഥാപനങ്ങളും പറങ്കടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കും. കേരളത്തിന്റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ നടത്തുന്ന ശ്രമങ്ങളെ അന്റോണിയോ ബാർട്ടോളി പ്രശംസിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News