കവിത “വനിതാ ദിനം”

 കവിത  “വനിതാ ദിനം”

കവിത: വനിതാ ദിനം
രചന : കവിത വിശ്വനാഥ്

അടക്കിയും ഒതുക്കിയും
ആചാരങ്ങളും അനാചാരങ്ങളും
അവൾക്കുമേൽ അടിച്ചേൽപ്പിച്ചു

അതിരുകളും അരുതുകളും
കൽപ്പിച്ച് മുൾവേലിക്കുള്ളിൽ മുൾമുനയിൽ നിർത്തി

പുല്ലിംഗമില്ലാത്ത വാക്കുകൾ കൊണ്ടവളെ വിശേഷിപ്പിച്ചു

നിൽപ്പിനെ നടപ്പിനെ രൂപത്തെ
ഭാവത്തെ വസ്ത്രത്തെ ആത്മാവിനെ
കണ്ണുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പിച്ചിച്ചീന്തി

അവളെ ഹിതമായി ഭോഗിക്കാനുള്ള
ധനം പൊരുതിയും ഇരന്നും
സ്ത്രീധനം എന്ന പേരിൽ വാങ്ങി

അവളുടെ പ്രേമം തുലാസിൽ തൂക്കി
ശ്വാസംമുട്ടിച്ചു ഞരമ്പുകൾ കീറി
ആത്മാവിനെ തുരന്ന് പ്രാണനെ ഊറ്റി മാംസപിണ്ഡമാക്കി
ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു

വാഹനങ്ങളിലും വഴിയോരത്തും
തൊടിയിലും തൊട്ടിലിലും
അവളുടെ കരളും കനവും പറിച്ചവർ
വനിതാദിനാശംസകൾ നേർന്നു

അഗ്നിശുദ്ധി വരുത്തിയും
മുദ്രമോതിരം കാട്ടിയും
ചാരിത്ര്യം തെളിയിക്കേണ്ടി വന്നു

അവളുടെ അറിവിനെയും
ലക്ഷ്യത്തെയും അഹങ്കാരം
എന്നു മുദ്ര ചാർത്തി പരിഹസിച്ചു

അവളുടെ ശരീരം പ്രദർശിപ്പിച്ചു കാശു സമ്പാദിച്ചു കളങ്ങളിൽ നിരത്തി വ്യാവസായിക വിപ്ലവം നടത്തി

അരങ്ങിൽ പൊരുത്തിയാടി വീഴുമ്പോൾ
വൃദ്ധസദനങ്ങളുടെ ഒഴിഞ്ഞ കോണിൽ
നോക്കുകുത്തിയായി ഭ്രാന്തിയായി ഉപയോഗശൂന്യയായി വലിച്ചെറിയപ്പെട്ടു

അവൾക്കും ഒരു ദിനം….. വനിതാ ദിനം…..

   

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News