NEET-UG മെയ് 5ന്: അപേക്ഷ മാർച്ച് 9 വരെ

തിരുവനന്തപുരം:
ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ.
വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് അക്ഷയയിലൂടെ രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാരുൾപ്പെടെയുള്ളവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ് അടയ്ക്കേണ്ടത്.Neet UG അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :
സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ),ഒപ്പ്,പോസ്റ്റ്കാർഡ് (4×6) വലുപ്പമുള്ള ഫോട്ടോ,ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ,അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.),ഇമെയിൽ ഐഡി,OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.രാജ്യത്തെ എംബിബിഎസ് പ്രവേശ നത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി.
